About Me

My photo
This is probably the hardest page for me to write. Not because I haven't accomplished anything in my life, but because I would rather write ... I pursued my graduation in Ayurvedic Medicine and Surgery in SAMC under Calicut University. I'm lucky enough to live in the beautiful landscape of Palakkad, with my parents, and with my brother and sister. I am considering the healthcare field because of the growth potential and I like helping people. But teaching is my passion. Right now, I am doing medical transcription in my city. I choose it as my career bcoz it provides excellent opportunity, great benefits, flexible working hours!! I really enjoys my profession and wanted to learn more and to expertise in healthcare IT. I am looking for an assignment from overseas because I suppose to get greatest reward for my effort and skills. I love to learn and like to be busy. I also enjoys the companion of friends, true friends and I have a few not too many because they are real hard to come around these days. And also I enjoy hanging out with friends, long walk by the lake, candellight dinner, going to the movies, chatting, reading, writing romantic poems.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ടിക്കേണ്ടത്

നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയുംസദാചാരഭ്രംശവും അരങ്ങ് തകര്ക്കുകയാണ്നിത്യേനയെന്നോണം പീഡനവാര്ത്തകളും ലൈംഗികാതിക്രമ വര്ത്തമാനങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെഒരുമ്പെട്ടിറങ്ങിയിരിക്കുന്ന  ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്സ്കൂളില്‍ പോയ പെണ്കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയുംവിവരസാങ്കേതികവിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്ക്ക്തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്ഥ്യമാണ്.സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്അശ്ലീല ചിത്രങ്ങളുംവീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗംആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്നരൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്ത്തിഇന്റര്നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബിപഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്സദാചാരസങ്കല്പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്ഇവിടെയാണ് സ്വവര് പ്രേമികളായ തന്റെജനതയോട് ലൂത്ത് നബി(ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്ധര്മച്യുതിയുടെ  നടുക്കയത്തില്നിന്നുകൊണ്ട്സമൂഹത്തിന്റെ നന്മയില്‍ തല്പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യംഅലൈസ മിന്കും റജുലുന്‍ റഷീദ് (നിങ്ങളുടെകൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്വിശ്വാസികളുടെ സമൂഹം  ചോദ്യം ഏറ്റെടുക്കുകയും സ്വയംതന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെനാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്ത്ത്വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധഖുര്ആന്‍. നിങ്ങള്‍ ആവര്ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുകനോട്ടമാണ്എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചകവചനംവഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവുംഓര്ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍()പറഞ്ഞിട്ടുണ്ട്അത് നാവും ഗുഹ്യാവയവവുമാണെന്നറിയുകനരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്അര്ഹരാക്കുന്നത്  രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുകവിജയംവരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണംതങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്വ്യഭിചാരം മ്ലേഛവും വൃത്തികെട്ടമാര്ഗവുമാണെന്ന് ഖുര്ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***ഇന്റര്നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്തോന്നാറുണ്ടോഎങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെസൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്ക്കുകപ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക്നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെകട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്ആന്‍ വചനം ഓര്ക്കുകഎന്നല്ല,അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്ക്കാണ് പാപമോചനവും സ്വര്ഗവുമെന്ന് ഖുര്ആന്ആവര്ത്തിക്കുന്നുജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാസല്പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുകഇരട്ട മുഖം അല്ലാഹുഏറെ വെറുക്കുന്നു.
*** *** *** ***ദുര്ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുകമറ്റൊരുതണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്.ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍().
*** *** *** ***അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്എന്നതാണ് ഖുര്ആന്റെനിര്ദേശമെന്നറിയണം.